“ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയും”

Photo: AFP
- Advertisement -

ഈ ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് ജയിക്കാൻ സാധിക്കുമെന്ന് മുൻ പാകിസ്ഥാൻ താരവും സെലക്ടാറുമായ ഇൻസമാമുൽ ഹഖ്. ഇതുവരെ 6 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഒരു തവണ പോലും ജയിക്കാൻ പാകിസ്ഥാനായിരുന്നില്ല. എന്നാൽ ഈ ലോകകപ്പിൽ അതിന് ഒരു മാറ്റം വരുത്താനാവുമെന്നാണ് ഇൻസമാം പറഞ്ഞത്.

ആളുകൾ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പലർക്കും ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയോട് മാത്രം ജയിച്ചാൽ മതിയെന്നും ഇൻസമാം പറഞ്ഞു. ലോകകപ്പിൽ സെമി ഫൈനലിൽ എത്താൻ സാധ്യതയുള്ളവരെ പറ്റി ചോദിച്ചപ്പോൾ ഇംഗ്ലണ്ടും ഇന്ത്യയും ന്യൂസിലാൻഡും പാകിസ്ഥാനും സെമി ഫൈനലിൽ എത്തുമെന്നും ഇൻസമാം പറഞ്ഞു.

അതെ സമയം മോശം ഫോമിലാണ് പാകിസ്ഥാൻ ലോകകപ്പിന് എത്തുന്നത്. അവസാനം കളിച്ച 10 ഏകദിന മത്സരങ്ങളിൽ തുടർച്ചയായി പാകിസ്ഥാൻ തോറ്റിരുന്നു. കൂടാതെ കഴിഞ്ഞ മത്സരം നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും പാകിസ്ഥാൻ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയിരുന്നു. ജൂൺ 16നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പിലെ പോരാട്ടം.

Advertisement