നാളത്തെ മത്സരത്തിനുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

- Advertisement -

വിന്‍ഡീസിനെതിരെ നാളെ നടക്കുവാനിരിക്കുന്ന തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിനുള്ള 12 അംഗ സംഘത്തെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. നാളത്തെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി മൂന്ന് താരങ്ങളെ പാക്കിസ്ഥാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സീനിയര്‍ താരം ഷൊയ്ബ് മാലിക്, മുഹമ്മദ് ഹസ്നൈന്‍, ഷഹീന്‍ അഫ്രീദി എന്നിവരെയാണ് ടീം ഒഴിവാക്കിയത്.

പാക്കിസ്ഥാന്‍ 12 അംഗ ടീം: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, ഷദബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍, ആസിഫ് അലി, ഹാരിസ് സൊഹൈല്‍.

Advertisement