സമ്മര്‍ദ്ദം ആര് അതിജീവിക്കും അവര്‍ ജയിക്കും, പാക്കിസ്ഥാന്റെ അത്ര പ്രതിഭ ദക്ഷിണാഫ്രിക്കയ്ക്കില്ല

- Advertisement -

പാക്കിസ്ഥാന്റെ അത്രയും പ്രതിഭ ദക്ഷിണാഫ്രിക്കയ്ക്കില്ലെന്ന് അഭിപ്രായപ്പെട്ട് വഹാബ് റിയാസ്. അവരുടെ ബൗളര്‍മാര്‍ മികച്ച താരങ്ങളാണ്, എന്നാല്‍ ടീമെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ ഈ ലോകകപ്പില്‍ ഒത്തൊരുമിച്ച് നിലകൊള്ളുവാന്‍ ആയിട്ടില്ല. അവരും നമ്മളും ചില ഘടകങ്ങളില്‍ പരാജയപ്പെട്ടിട്ടുണ്ട്. ആരാണ് സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് അവര്‍ വിജയിക്കുമെന്നാണ് തന്റെ അഭിപ്രായമെന്ന് വഹാബ് റിയാസ്.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ വിശ്രമം ലഭിച്ചത് നല്ലതാണെന്നും താരം പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ഒരിടവേള തങ്ങളെടുത്തു. കുറച്ച് ചുറ്റിക്കറങ്ങിയ നല്ല ഭക്ഷണം കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു ഉണര്‍വ്വ് തോന്നുന്നുണ്ട്. തങ്ങള്‍ വരുത്തിയ തെറ്റുകള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അതിനാല്‍ തന്നെ ഒരു ഇടവേള ടീമിനു ഗുണം ചെയ്യുമെന്നും വഹാബ് റിയാസ് പറഞ്ഞു.

Advertisement