ലോകകപ്പിലെ തോൽവി പ്രശ്നം ഇല്ല, വിരാട് കോഹ്‌ലിയും ബുംറയും ഒന്നാം സ്ഥാനത്ത് തന്നെ

- Advertisement -

ലോകകപ്പിന് ശേഷമുള്ള ഏകദിന റാങ്കിങ് പുറത്തുവന്നപ്പോൾ ബൗളിങ്ങിലും ഇന്ത്യൻ താരങ്ങൾ തന്നെ മുൻപിൽ. ഏകദിന ബാറ്റിങ്ങിൽ വിരാട് കോഹ്‌ലിയും ബൗളിങ്ങിൽ ജസ്പ്രീത് ബുംറയും തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി.  886 പോയിന്റോടെയാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം ഉറപ്പിച്ചത്.  881 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യൻ താരം രോഹിത് ശർമയാണ് ഉള്ളത്.

ബൗളിങ്ങിൽ 809 പോയിന്റുമായാണ് ബുംറ ഒന്നാം സ്ഥാനത്തുള്ളത്. 740 പോയിന്റുമായി ന്യൂസിലാൻഡ് ബൗളർ ട്രെന്റ് ബോൾട്ടാണ് രണ്ടാം സ്ഥാനത്ത്. ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ 406 പോയിന്റുമായി ബംഗ്ളദേശിന്റെ ഷാകിബ് അൽ ഹസൻ ആണ് ഒന്നാം സ്ഥാനത്ത്. ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ ഹീറോയായി ബെൻ സ്റ്റോക്സ് ആണ് ഓൾ റൗണ്ടർമാരിൽ രണ്ടാം സ്ഥാനത്ത്.

അതെ സമയം ഏകദിന ടീം റാങ്കിങ്ങിൽ ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. 125 പോയിന്റ് നേടിയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിർത്തിയത്. 122 പോയിന്റുമായി ഇന്ത്യയാണ് തൊട്ടു പിറകിൽ. ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ ന്യൂസിലാൻഡ് 112മായി മൂന്നാം സ്ഥാനത്ത് ഉണ്ട്.

Advertisement