തോൽ‌വിയിൽ ആശങ്ക പെടേണ്ടതില്ലെന്ന് ജഡേജ

Photo: BCCI
- Advertisement -

ലോകകപ്പിന് മുൻപുള്ള സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോറ്റതിൽ ആശങ്ക പെടേണ്ടതില്ലെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മുൻ നിര ബാറ്റസ്മാൻമാർ ഫോം കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് ന്യൂസ്സിലാൻഡിനോട് തോറ്റിരുന്നു. മത്സരത്തിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയുമടക്കമുള്ള താരങ്ങൾ മികച്ച സ്കോർ കണ്ടെത്തുന്നതിൽ പരാജയപെട്ടപ്പോൾ 50 പന്തിൽ 54 റൺസ് എടുത്ത ജഡേജയും 37 പന്തിൽ 30 റൺസ് എടുത്ത ഹർദിക് പാണ്ട്യയും മാത്രമേ മികച്ച പ്രകടനം പുറത്തെടുത്തിരുന്നുള്ളു.

4 വിക്കറ്റിന് 39 എന്ന നിലയിൽ നിന്ന് ജഡേജയുടെയും പാണ്ട്യയുടെയും ധോണിയുടെയും ചെറുത്ത് നിൽപ്പാണ് ഇന്ത്യയുടെ സ്കോർ 179ൽ എത്തിച്ചത്. എന്നാൽ ന്യൂസിലാൻഡ് ഈ സ്കോർ അനായാസം മറികടക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ തങ്ങളുടെ ആദ്യ മത്സരമായിരുന്നെന്നും ഒരു മത്സരത്തിലെ മോശം പ്രകടനം കൊണ്ട് കളിക്കാരെ വിലയിരുത്തുന്നത് ശെരിയല്ലെന്നും ജഡേജ പറഞ്ഞു. ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളിൽ നിന്ന് ഇംഗ്ലണ്ടിലെ പിച്ചുകളിലേക്ക് മാറുമ്പോൾ അത് അത്ര എളുപ്പമാവില്ലെന്നും എന്നാൽ അതെല്ലാം മറികടക്കാൻ ടീമിന് മുൻപിൽ സമയം ഉണ്ടെന്നും ജഡേജ പറഞ്ഞു.

ആശങ്ക പെടാൻ ഒന്നുമില്ലെന്നും മികച്ച ക്രിക്കറ്റ് കളിച്ചാൽ മതിയെന്നും ജഡേജ പറഞ്ഞു. ഇംഗ്ലണ്ടിലെ ഫാസ്റ്റ് ബൗളിംഗ് പിച്ചുകളിലെ കാഠിന്യത്തെ നേരിടാൻ വേണ്ടിയാണു ടോസ് നേടിയിട്ടും ഇന്ത്യ ആദ്യം ബൗൾ ചെയ്തതെന്നും ജഡേജ കൂട്ടിച്ചേർത്തു.

Advertisement