“ഇന്ത്യ പ്രതിസന്ധിയിലാകുമ്പോൾ അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ ധോണിയുണ്ട്”

- Advertisement -

ഇന്ത്യ പ്രതിസന്ധിയിലാകുമ്പോൾ അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ താരം മഹേന്ദ്ര സിങ് ധോണി ടീമിനൊപ്പമുണ്ടെന്നു മുൻ ഇന്ത്യൻ താരമായ സന്ദീപ് പാട്ടിൽ. ഈ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിക്ക് ആയില്ലെങ്കിലും വിഷമ ഘട്ടത്തിൽ ധോണി അവസരത്തിനൊത്ത് ഉയരുമെന്നും സന്ദീപ് പാട്ടിൽ ഒരു ദേശീയ മാധ്യമത്തിനായി കുറിച്ചു. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ബൗളർമാരും പരാജയപ്പെടുമ്പോൾ ധോണിക്ക് അരികിൽ വരുന്നതും ധോണിയുടെ ഉപദേശത്തിന് ശേഷം അദ്‌ഭുതങ്ങൾ സംഭവിക്കാറുണ്ടെന്നും സന്ദീപ് പാട്ടിൽ ഓർമിപ്പിച്ചു.

ലോകകപ്പിൽ സന്നാഹ മത്സരത്തിൽ സെഞ്ചുറി അടിച്ച ധോണിക്ക് ആ ഫോമിലുള്ള പ്രകടനം തുടരാനായില്ല. ദക്ഷിണാഫ്രിക്കക്കെതിരെ 34 റൺസും ആസ്ട്രേലിയക്കെതിരെ 27 നേടിയ ധോണി പാകിസ്ഥാൻ എതിരെ ഒരു റൺസിനാണ് പുറത്തായത്. അഫ്ഗാനെതിരായ മത്സരത്തിൽ സ്പിന്നർമാരോട് പൊരുതുമ്പോൾ കഷായം കുടിച്ച ധോണി 52 പന്തുകളിൽ നിന്നും 28 റൺസ് മാത്രമാണ് നേടിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള പ്രമുഖർ ധോണിയെ ഇതിന്റെ പേരിൽ വിമർശിച്ചിരുന്നു.

Advertisement