സോഷ്യൽ മീഡിയയിൽ വൈറലായി കൊഹ്ലി – കെയ്ൻ സെൽഫി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയും ഇംഗ്ലീഷ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഹാരി കെയിനും കണ്ട് മുട്ടി. ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ കൊഹ്ലി അപ്രതീക്ഷിതമായാണ് ഒരു സൂപ്പർ താരങ്ങളും കണ്ട് മുട്ടിയത്. കെയ്നും കൊഹ്ലിയും കൂടിയെടുത്ത സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇരു താരങ്ങളുടേയും ആരാധകർ ഈ കൂടിക്കാഴ്ച്ച ആഘോഷമാക്കുകയും ചെയ്തു. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കക്കെതിരെ ജൂൺ 5 നാണ്. അതിനു മുൻപ് ബംഗ്ലാദേശിനെതിരെയും ന്യൂസിലാന്റിനെതിരെയും സൗഹൃദമത്സരങ്ങൾ ഇന്ത്യ കളിക്കും. പ്രീമിയർ ലീഗിൽ ടോട്ടെൻഹാം ഹോട്ട്സ്പർസിന്റെ താരമായ കെയ്ൻ പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു. ജൂൺ 1 നു നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരായ മത്സരത്തിൽ ഹാരി കെയ്ൻ കളത്തിൽ തിരിച്ചെത്തും.