സന്നാഹ മത്സരങ്ങളില്‍ രണ്ടാം ജയവും ഉറപ്പാക്കി ഓസ്ട്രേലിയ, ജയത്തിലേക്ക് ടീമിനെ നയിച്ചത് ഖവാജയുടെ മികച്ച ഇന്നിംഗ്സ്

- Advertisement -

ശ്രീലങ്കയുടെ 239 റണ്‍സ് എന്ന സ്കോര്‍ 31 പന്തുകള്‍ അവശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് സന്നാഹ മത്സരത്തില്‍ രണ്ടാം ജയവും സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ഉസ്മാന്‍ ഖവാജയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ് ആണ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് മേല്‍ക്കൈ നേടി നല്‍കിയത്. ആരോണ്‍ ഫിഞ്ചിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഖവാജയ്ക്കൊപ്പം ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തപ്പോള്‍ ടീം ജയം 44.5 ഓവറില്‍ കരസ്ഥമാക്കി.

ഖവാജ 89 റണ്‍സ് നേടിയപ്പോള്‍ ഷോണ്‍ മാര്‍ഷ് 34 റണ്‍സും ഗ്ലെന്‍ മാക്സ്വെല്‍ 36 റണ്‍സുമാണ് നേടിയത്. നാലാം വിക്കറ്റില്‍ 42 റണ്‍സാണ് സ്റ്റോയിനിസുമായി ഖവാജ നേടിയത്. സ്റ്റോയിനിസ് 32 റണ്‍സ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി ജെഫ്രേ വാന്‍ഡേര്‍സേ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നുവാന്‍ പ്രദീപ്, ധനന്‍ജയ ഡി സില്‍വ, മിലിന്ദ സിരിവര്‍ദ്ധന എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Advertisement