ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർ താരം അടുത്ത മത്സരങ്ങൾക്കില്ല

Photo:Getty

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് ഇഞ്ചുറിയേറ്റ ജേസൺ റോയ് അടുത്ത രണ്ടു മത്സരങ്ങൾ കളിക്കില്ലെന്ന് ഉറപ്പായി. ലോകകപ്പ് കിരീടം ഉയർത്താൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന ഇംഗ്ലണ്ടിന് ജേസൺ റോയുടെ പരിക്ക് കനത്ത തിരിച്ചടിയാണ്.  കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് 315 റൺസ് നേടിയ ജേസൺ റോയ് മികച്ച ഫോമിലിരിക്കെയാണ് പരിക്കേറ്റത്. ബംഗ്ളാദേശിനെതിരായ മത്സരത്തിൽ ജേസൺ റോയ് 153 റൺസ് എടുത്തിരുന്നു.

നാളെ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരവും ശ്രീലങ്കക്കെതിരായ മത്സരവുമാണ് ജേസൺ റോയിക്ക് നഷ്ടമാവുക. അതെ സമയം വെസ്റ്റിൻഡീസിനെതിരെ പരിക്കേറ്റ ക്യാപ്റ്റൻ മോർഗൻ അഫ്ഗാനിസ്ഥാനെതിരെ കളിക്കാൻ സാധ്യതയുള്ളത് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകും. അഫ്ഗാനിസ്ഥാനെതിരെ ജേസൺ റോയിയുടെ അഭാവത്തിൽ ജെയിംസ് വിൻസ് ഓപ്പൺ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. മോർഗൻ കളിച്ചില്ലെങ്കിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന മൊയീൻ അലി ടീമിൽ ഇടം പിടിക്കും

Previous articleനെയ്മർ ഇല്ലെങ്കിലും ബ്രസീൽ ശക്തരെന്ന് ഡാനി ആൽവേസ്
Next article30 വർഷത്തിന് ശേഷം റോമയോട് വിടപറഞ്ഞ് ടോട്ടി