തന്റെ തീരുമാനം ശരിയായി എന്ന് ജേസണ്‍ തെളിയിച്ചു, ആദ്യ കടമ്പ കടന്നതില്‍ സന്തോഷം

- Advertisement -

ലോകകപ്പ് വിജയിക്കണമെങ്കില്‍ അതിലെ ആദ്യ കടമ്പ സെമിയില്‍ എത്തുകയെന്നതാണെന്നും അത് സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ഇംഗ്ലണ്ട് അതി ശക്തരായ എതിരാളികളാണ്, അവരെ ആധികാരികമായി പരാജയപ്പെടുത്തിയത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ബെന്‍ സ്റ്റോക്സ് അടിച്ച് തകര്‍ക്കുന്നതിനാല്‍ ഇംഗ്ലണ്ടിന് അപ്പോളും മത്സരത്തില്‍ സാധ്യതയുണ്ടായിരുന്നു.

ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ന്യൂബോള്‍ പാറ്റ് കമ്മിന്‍സിന് നല്‍കണോ ജേസണ് നല്‍കണോ എന്ന സംശയം നിലനിന്നിരുന്നുവെന്നും തന്റെ തീരുമാനം ഒടുവില്‍ ശരിയായെന്ന് ജേസണ്‍ തെളിയിച്ചുവെന്നും ഫിഞ്ച് വ്യക്തമാക്കി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നഥാന്‍ ലയണും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് ഫിഞ്ച് അഭിപ്രായപ്പെട്ടു.

Advertisement