ഐപിഎല്‍ ഇന്ത്യയെ വലിയ തോതില്‍ സഹായിക്കുന്നു

ഐപിഎല്‍ ഇന്ത്യയെ വലിയ തോതില്‍ മറ്റു ടീമുകളില്‍ നിന്ന് സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. മറ്റു വിദേശ ടീമുകളെ അപേക്ഷിച്ച് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎലില്‍ കളിക്കുന്നു എന്നതിന്റെ ഗുണം സ്വാഭാവികമായി ഇന്ത്യയ്ക്ക് ലഭിയ്ക്കുന്നുണ്ട്.

ഐപിഎലില്‍ ഓരോ താരങ്ങളും എല്ലാ ദിവസവും അതീവ സമ്മര്‍ദ്ദമായ നിമിഷങ്ങളിലൂടെ കടന്ന് പോകേണ്ടി വരും.മറ്റു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെക്കാള്‍ ഇന്ത്യന്‍ താരങ്ങള്‍ ഈ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുവാന്‍ പഠിക്കുന്നുണ്ടെന്നും കാരണം ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളും ഐപിഎലില്‍ കളിക്കുന്നവരാണ് എന്നാല്‍ വിദേശ രാജ്യങ്ങളിലെ ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ലീഗില്‍ സജീവമാകുന്നുള്ളു എന്നതിനാല്‍ ഗുണം ഇന്ത്യയ്ക്ക് ഏറെയുണ്ടെന്ന് അശ്വിന്‍ പറഞ്ഞു.