130 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി കോഹ്‌ലിയും സംഘവും പുറപ്പെട്ടു

130 കോടി ജനങ്ങളുടെ പ്രാർത്ഥനയുമായി വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു. ഇന്നലെയാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചത്. ജൂൺ 5ന് സൗത്താംപ്ടണിൽ വെച്ച് സൗത്ത് ആഫ്രിക്കക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ധോണിക്ക് കീഴിൽ 2011ൽ കിരീടം ഉയർത്തിയ ഇന്ത്യ 2015ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ സെമി ഫൈനലിൽ പുറത്തായിരുന്നു.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യ മെയ് 25ന് ന്യൂസിലാൻഡിനെതിരെയും മെയ് 28ന് ബംഗ്ലാദേശിനെതിരെയും സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് കഴിഞ്ഞാൽ  ഈ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ. ലോകകപ്പിന് യാത്ര തിരിക്കും മുൻപ് പത്രക്കാരെ കണ്ട കോഹ്‌ലി താൻ കളിച്ച ലോകകപ്പുകളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ലോകകപ്പ് ആവും ഇതെന്ന് പ്രതികരിച്ചു.