ബൗളർമാരുടെ മികവിൽ ഇന്ത്യ ക്രിക്കറ്റ് ലോകം ഭരിക്കുമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം

- Advertisement -

ബൗളർമാരുടെ മികവിൽ ക്രിക്കറ്റ് ലോകം ഭരിക്കാൻ ഇന്ത്യക്ക് ആവുമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. ഇതിനു മുൻപൊന്നും ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് നിര ഇത്ര മികച്ചതായിരുന്നില്ലെന്നും ലീ പറഞ്ഞു. ബുംറയും ഷമിയും ചേർന്നുള്ള യുവ ഫാസ്റ്റ് ബൗളിംഗ് നിര വളരെ മികച്ചതാണെന്നും ഈ ബൗളിംഗ് നിര വെച്ച് ഇനിയുള്ള കാലം ഇന്ത്യ ക്രിക്കറ്റ് ലോകം ഭരിക്കുമെന്നും മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കൂടിയായ ബ്രെറ്റ് ലീ പറഞ്ഞു.

തന്റെ സ്വന്തം ടീമായ ഓസ്ട്രലിയ ഇംഗ്ലണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പറഞ്ഞ ബ്രെറ്റ് ലീ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മുതലെടുക്കാനായാൽ ഓസ്‌ട്രേലിയക്ക് ലോകകപ്പിൽ ഒരുപാടു മുൻപോട്ട് പോവാമെന്നും ലീ പറഞ്ഞു. ലോകകപ്പിന് മുൻപുള്ള സന്നാഹ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും തോൽപ്പിച്ച ഓസ്ട്രേലിയ മികച്ച ഫോമിലാണ്.ജൂൺ 5ന് സൗത്ത് ആഫ്രിക്കക്കെതിരെ സൗത്താംപ്ടണിൽ വെച്ചാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.

Advertisement