മഴ പെയ്ത് മത്സരം നടന്നില്ലെങ്കിൽ ഇന്ത്യ അനായാസം ഫൈനലിലെത്തും

- Advertisement -

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ലോകകപ്പ് സെമി ഫൈനലിന്റെ ആദ്യ ദിവസം മഴയിൽ മുങ്ങിയതോടെ റിസർവ് ദിവസമായ ഇന്ന് മത്സരം നടക്കും. ഇന്നലെ മത്സരം അവസാനിച്ച അതെ അവസ്ഥയിൽ തന്നെ ഇന്നും മത്സരം തുടരും. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് മഴ പെയ്യുമ്പോൾ ഇന്നിംഗ്സ് അവസാനിക്കാൻ 23 പന്തുകൾ മാത്രം ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്തിരുന്നു.

ന്യൂസിലാൻഡിന്റെ റോസ് ടെയ്‌ലറും  ടോം ലതമുമാണ് ക്രീസിൽ ഉളളത്. അതെ സമയം ഇന്ന് മുഴുവൻ മഴ പെയ്തു മത്സരം നടക്കാതെ പോയാൽ ഇന്ത്യ അനായാസം ലോകകപ്പിന്റെ ഫൈനലിൽ എത്തും. ഐ.സി.സിയുടെ നിയമ പ്രകാരം ഇത്തരം സമയങ്ങളിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടീമാണ് ഫൈനലിൽ എത്തുക. ഇത് പ്രകാരം ഇന്ത്യയാണ് ന്യൂസിലാൻഡിനേക്കാൾ മുൻപിലുള്ളത്.

ഐ.സി.സിയുടെ നിയമപ്രകാരം ഫൈനൽ നടക്കുന്ന ദിവസവും റിസർവ് ദിവസവും മഴ പെയ്ത് മത്സരം നടന്നില്ലെങ്കിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളാക്കി പ്രഖ്യാപിക്കും.

Advertisement