തോൽവിയിലും നാണക്കേടിന്റെ റെക്കോഡുമായി ചാഹൽ

ലോകകപ്പിൽ ഇംഗ്ലണ്ടിനോട് അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ഈ ലോകകപ്പിലെ ആദ്യ തോൽവി ആണ് ഇന്ത്യ വഴങ്ങിയത്. ഈ ഈ തോൽവിയിലും നാണം കെട്ട ഒരു റെക്കോർഡ് ഒരു ഇന്ത്യൻ താരം സ്വന്തമാക്കി. ഇന്ത്യൻ താരം യുവേന്ദ്ര ചാഹൽ ആണ് ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്ത ഇന്ത്യൻ താരമായി മാറിയത്.

88 റൺസാണ് ചാഹൽ വിട്ട് കൊടുത്തത്. ഇന്ത്യൻ ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന 2003 ലോകകപ്പിലെ ഫൈനലിൽ 87 റൺസ് വിട്ട് കൊടുത്ത് ജവഹൽ ശ്രീനാഥിന്റെ റെക്കോർഡാണ് ചാഹൽ തിരുത്തി സ്വന്തം പേരിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തിരുന്നു. അതിൽ ഒരു ഓവറിൽ 16 റൺസ് അടക്കം ചാഹൽ വിട്ട് നൽകിയിരുന്നു.

Previous articleറാബിയോ ഫ്രീയായി യുവന്റസിൽ!!
Next articleനൈജീരിയയെയും വീഴ്ത്തി മഡഗാസ്കർ!!