സെമിയിൽ ജഡേജയെയും ഷമിയെയും കളിപ്പിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ

Photo: Twitter/@BCCI
- Advertisement -

ന്യൂസിലാൻഡിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷമിയെയും രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പിൽ അവസാനം കളിച്ച ശ്രീലങ്കക്കെതിരായ മത്സരത്തിൽ മാത്രമാണ് രവീന്ദ്ര ജഡേജക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരുന്നത്. അതെ സമയം മുഹമ്മദ് ഷമിയാവട്ടെ ഭുവനേശ്വർ കുമാറിന് പരിക്കേൽക്കുന്നത് വരെ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരുന്നില്ല.

നിലവിൽ 5 ബൗളർമാരെ മാത്രം ഇറക്കി കളിക്കുന്ന ഇന്ത്യക്ക് ഒരു ആറാമത്തെ ബൗളർ എന്ന നിലക്ക് രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപെടുത്താമെന്നാണ് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞത്. സെമി ഫൈനൽ പോലുള്ള വലിയ മത്സരത്തിൽ നിലവിൽ ടീമിലുള്ള അഞ്ചു ബൗളർമാർക്ക് സഹായിയായി ഒരു ആറാമത്തെ ബൗളർ നല്ലതാണെന്നും സച്ചിൻ പറഞ്ഞു. സെമി ഫൈനൽ മത്സരം നടക്കുന്ന ഓൾഡ് ട്രാഫോർഡിൽ കഴിഞ്ഞ തവണ ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിട്ടപ്പോൾ നാല് വിക്കറ്റ് വീഴ്ത്തിയ ഷമിയെയും ടീമിൽ ഉൾപ്പെടുത്തണമെന്നും സച്ചിൻ പറഞ്ഞു.

Advertisement