ഈ ലോകകപ്പിൽ ഏറ്റവും കുറവ് മത്സരങ്ങൾ തോറ്റത് ഇന്ത്യ

0
ഈ ലോകകപ്പിൽ ഏറ്റവും കുറവ് മത്സരങ്ങൾ തോറ്റത് ഇന്ത്യ

ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ സെമിയിൽ പുറത്തായെങ്കിലും ഈ ലോകകപ്പിൽ ഏറ്റവും കുറവ് മത്സരങ്ങൾ തോറ്റ ടീം ഇന്ത്യയാണ്. വെറും 2 മത്സരങ്ങൾ മാത്രമാണ് ഇന്ത്യ ഈ ലോകകപ്പിൽ തോറ്റത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെയും സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെയുമാണ് ഇന്ത്യയുടെ ഈ ലോകകപ്പിലെ തോൽവികൾ. ന്യൂസിലാൻഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.  ഫൈനലിൽ എത്തിയ രണ്ടു ടീമുകളാണ് ഇന്ത്യയെ ഈ ലോകകപ്പിൽ തോൽപ്പിച്ചതെന്ന പ്രേത്യേകതയും ഉണ്ട്.

അതെ സമയം ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ചത് ഇംഗ്ലണ്ടാണ് 8 മത്സരങ്ങളാണ് ഇംഗ്ലണ്ട് ജയിച്ചത്. മൂന്ന് മത്സരങ്ങൾ ഇംഗ്ലണ്ട് തോൽക്കുകയും ചെയ്തു. ഫൈനലിൽ സൂപ്പർ ഓവറും കഴിഞ്ഞ് നേടിയ ബൗണ്ടറികളുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ന്യൂസിലാൻഡ് 17 ബൗണ്ടറികൾ നേടിയപ്പോൾ ഇംഗ്ലണ്ട് 26 ബൗണ്ടറികൽ മത്സരത്തിൽ നേടിയിരുന്നു.  ഇന്ത്യയും ഓസ്ട്രേലിയയും ഏഴ് മത്സരങ്ങൾ ജയിച്ചപ്പോൾ ന്യൂസിലാൻഡ് ടൂർണമെന്റിൽ 6 മത്സരങ്ങൾ മാത്രം ജയിച്ചാണ് ഫൈനലിൽ എത്തിയത്. ന്യൂസിലാൻഡ് 4 മത്സരങ്ങൾ ഈ ടൂർണമെന്റിൽ തോൽക്കുകയും ചെയ്തു.

ഏറ്റവും കൂടുതൽ തോൽവിയേറ്റുവാങ്ങിയത് അഫ്ഗാനിസ്ഥാനാണ്. കളിച്ച ഒന്നിൽ പോലും ജയിക്കാൻ കഴിയാതിരുന്ന അഫ്ഗാനിസ്ഥാൻ 9 മത്സരങ്ങൾ ആണ് തോറ്റത്.