ഇന്ത്യക്ക് വീണ്ടും പരിക്ക് ആശങ്ക

പരിക്കിനെ തുടർന്ന് ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയതിനു പിന്നാലെ ഇന്ത്യൻ നിരയിൽ മറ്റൊരു താരത്തിന് കൂടി പരിക്ക് ഭീഷണി. നാലാം നമ്പർ ബാറ്സ്മാനായി ഇന്ത്യൻ ടീമിലെത്തിയ വിജയ് ശങ്കറിനാണ് പരിക്ക് ഭീഷണിയായത്. ശനിയാഴ്ച ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ നേരിടാനിരിക്കെയാണ് താരത്തിന്റെ പരിക്ക്.

പരിശീലനത്തിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ യോർക്കർ കാലിന് കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ കഴിയുന്നത്. നാലാം നമ്പർ ബാറ്റ്സ്മാനായി ഇന്ത്യൻ ടീമിൽ എത്തിയ വിജയ് ശങ്കർ പാകിസ്ഥനെതിരായ മത്സരത്തിൽ പന്ത് കൊണ്ടും മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു.

ശിഖർ ധവാൻ ടീമിൽ നിന്ന് പുറത്തായതിന് പുറമെ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനും പരിക്കേറ്റിരുന്നു. താരം അടുത്ത രണ്ടു മത്സരങ്ങൾക്ക് ടീമിൽ ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. താരത്തിന്റെ പരിക്ക് കൂടുതൽ ഗുരുതരമല്ലെന്നാണ് ബി.സി.സി.ഐയുടെ പ്രതീക്ഷ.

Previous articleഹിഗ്വയിൻ യുവന്റസിൽ തുടരും എന്ന സൂചന നൽകി സാരി
Next articleറയലിന്റെ സ്പാനിഷ് താരത്തെ സ്വന്തമാക്കി അത്ലെറ്റിക്കോ മാഡ്രിഡ്