“കൊഹ്‌ലിയെ മാതൃകയാക്കുന്നതിനൊപ്പം കൊഹ്‍ലിയെപ്പോലെ ബാറ്റ് ചെയ്യാനും ശ്രമിക്കു”

Photo: AFP

കൊഹ്‌ലിയെ മാതൃകയാക്കുന്നതിനൊപ്പം കൊഹ്‍ലിയെപ്പോലെ ബാറ്റ് ചെയ്യാനും ശ്രമിക്കു എന്ന് ബാബർ അസമിനോട് പാക്കിസ്ഥാൻ ക്രിക്കറ്റ് ലെജൻഡ്. മുൻ പാക്കിസ്ഥാൻ താരവും റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെട്ടിരുന്ന ഷോയിബ് അക്തറാണ് ബാബർ അസാമിന്‌ ഈ ഉപദേശം നൽകിയത്. യൂട്യൂബിലെ ഒരു വീഡിയോയിലാണ് അക്തർ നിലവിലെ പാക്കിസ്ഥാൻ താരത്തിനോട് പറഞ്ഞത്.

ഏത് കഠിനമായ നിലയിലും മികച്ച ബാറ്റിംഗ് കാഴ്ചവെച്ച് ടീമിനെ ജയിപ്പിക്കാൻ വിരാട് കോഹ്‌ലിക്ക് സാധിക്കുന്നുണ്ട്. കൊഹ്‌ലിയെ മാതൃകയാക്കുന്ന ബാബർ അസം ഇതും കണ്ടു പഠിക്കണം. വമ്പൻ ഷോട്ടുകൾ മാത്രമല്ല കൊഹ്‌ലിയെ പോലെ സിംഗിളുകൾ എടുക്കാനും താരം ശ്രദ്ധിക്കണമെന്നും ഷോയിബ് അക്തർ പറഞ്ഞു. രണ്ടു അർദ്ധ സെഞ്ചുറികൾ നേടിയെങ്കിലും ഈ ലോകകപ്പിൽ ഒരു സെഞ്ചുറി നേടാൻ ബാബർ അസാമിന്‌ സാധിച്ചിട്ടില്ല.