2021ൽ ഇന്ത്യയിൽ നടക്കേണ്ട ടി20 ലോകകപ്പിനുള്ള ബാക്കപ്പ് വേദികളായി ശ്രീലങ്കയും യു.എ.ഇയും

Photo: eurosport.com
- Advertisement -

അടുത്ത വർഷം ഇന്ത്യയിൽ നടക്കേണ്ട ടി20 ലോകകപ്പിന്റെ ബാക്കപ്പ് വേദികളായി ശ്രീലങ്കയെയും യു.എ.ഇയെയും തിരഞ്ഞെടുത്തത് ഐ.സി.സി. ഏതെങ്കിലും സാഹചര്യംകൊണ്ട് ഇന്ത്യയിൽ വെച്ച് ടി20 ലോകകപ്പ് നടത്താനായില്ലെങ്കിൽ ഈ രാജ്യങ്ങളിൽ വെച്ച് ടൂർണമെന്റ് നടത്താനാണ് ഐ.സി.സിയുടെ പദ്ധതി. സാധാരണ ഒരു വേദി തിരഞ്ഞെടുക്കുമ്പോൾ ഐ.സി.സി ബാക്കപ്പ് വേദികളും തീരുമാനിക്കാറുണ്ട്. എന്നാൽ കൊറോണ വൈറസ് ബാധയുടെ ഈ കാലഘട്ടത്തിൽ ബാക്കപ്പ് വേദികൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

നേരത്തെ ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പ് കൊറോണ വൈറസ് ബാധയെ തുടർന്ന് 2022ലേക്ക് മാറ്റിവച്ചിരുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാവാത്തതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് യു.എ.ഇയിൽ വെച്ച് നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്.

Advertisement