എട്ടാം നമ്പറില്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി മാറി ജഡേജ

- Advertisement -

ഇന്ത്യയുടെ ന്യൂസിലാണ്ടിനെതിരെയുള്ള സെമിയിലെ തോല്‍വി 18 റണ്‍സായി കുറച്ചതിന് പ്രധാന കാരണം രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സാണെന്നുള്ളത് ഏവരും സമ്മതിക്കുന്ന കാര്യമാണ്. തോല്‍വിയിലും തലയയുര്‍ത്തി ഇന്ത്യയും ജഡേജയും മടങ്ങുമ്പോള്‍ താരം എട്ടാം നമ്പറില്‍ ഇന്ത്യയ്ക്കായി ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി മാറുകയായിരുന്നു. 59 പന്തില്‍ നിന്ന് 4 വീതം സിക്സും ഫോറുമായി ജഡേജ 77 റണ്‍സാണ് ഇന്ന് നേടിയത്.

സ്കോര്‍ ബോര്‍ഡില്‍ 92/6 എന്ന നിലയില്‍ ക്രീസിലെത്തിയ താരം 116 റണ്‍സാണ് ഏഴാം വിക്കറ്റില്‍ നേടിയത്. ഈ ബാറ്റിംഗ് നമ്പറില്‍ ഒരിന്ത്യന്‍ താരം നേടുന്ന ആദ്യ അര്‍ദ്ധ ശതക നേട്ടം കൂടിയാണ് ജഡേജ ഇന്ന് സ്വന്തമാക്കിയത്. നയന്‍ മോംഗിയ സിംബാബ്‍വേയ്ക്കെതിരെ 1999ല്‍ നേടിയ 28 റണ്‍സായിരുന്നു ഇതുവരെ എട്ടാം നമ്പറില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

Advertisement