പുതിയ ലോകകപ്പ് കിറ്റുമായി ഇംഗ്ലണ്ട്, 1992ലേതിനു സമാനം

1992ലെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിറ്റില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് 2019നുള്ള ലോകകപ്പ് കിറ്റ് പുറത്തിറക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. തങ്ങളുടെ കടും നീല കിറ്റിനു വിടചൊല്ലി, ഇളം നീലയും കറുപ്പും കലര്‍ന്ന ജഴ്സിയാണ് ഇംഗ്ലണ്ട് ഇത്തവണ നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ അണിയുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓസ്ട്രേലിയയും അടുത്തിടെ ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ റെട്രോ ജഴ്സിയിലേക്ക് മടങ്ങിയിരുന്നു.

ഇന്നലെ തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ച അന്ന് തന്നെയാണ് പുതിയ ഔദ്യോഗിക കിറ്റും ഇംഗ്ലണ്ട് ഇറക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മേയ് 30നാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരവും ഇത് തന്നെയാണ്.