വമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ 150 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 397/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 247 റണ്‍സ് മാത്രമേ നേടാനായുള്ളു. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ഇന്ന് പിറന്നതെങ്കിലും ലക്ഷ്യം അത്രയും വലുതായതിനാല്‍ ടീമിനു തോല്‍വിയുടെ ആഘാതം വളരെ വലുതായിരുന്നു.

ടോപ് ഓര്‍ഡറില്‍ നൂര്‍ അലി സദ്രാന്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ ഹസ്മത്തുള്ള ഷഹീദി(76), അസ്ഗര്‍ അഫ്ഗാന്‍(44), റഹ്മത് ഷാ(37), ഗുല്‍ബാദിന്‍ നൈബ്(37) എന്നിവരില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം ഉണ്ടായെങ്കിലും ആദില്‍ റഷീദാണ് ഇംഗ്ലണ്ടിനു വേണ്ടി നിര്‍ണ്ണായ വിക്കറ്റുകള്‍ നേടിയത്. ഒപ്പം ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും എത്തിയപ്പോള്‍ ഇംഗ്ലണ്ടിനു വലിയ ജയം സ്വന്തമാക്കുവാന്‍ സാധിക്കുകയായിരുന്നു. ആദില്‍ റഷീദ് ജോഫ്ര എന്നിവര്‍ മൂന്നും മാര്‍ക്ക് വുഡ്  രണ്ട് വിക്കറ്റും വീഴ്ത്തുകയായിരുന്നു.

Previous articleഹാമസ് റോഡ്രിഗസിനെ റാഞ്ചാനൊരുങ്ങി നാപോളി
Next articleമാറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് വർഷം കൂടെ