ഇംഗ്ലണ്ടിന്റെ സെമി സ്വപ്നങ്ങള്‍ ബെന്‍ സ്റ്റോക്സിന്റെ കൈയ്യില്‍

- Advertisement -

ഓസ്ട്രേലിയ നേടിയ 285 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ടിന് 27.2 ഓവറില്‍ 124 റണ്‍സ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടം. ഇംഗ്ലണ്ടിന്റെ സെമി സ്വപ്നങ്ങളാണ് ഇതോടെ തുലാസ്സിലായിരിക്കുന്നത്. 162 റണ്‍സ് ഇനിയും ജയിക്കുവാന്‍ വേണ്ട ടീമിന്റെ സെമി സാധ്യതകള്‍ ഇപ്പോള്‍ ബെന്‍ സ്റ്റോക്സിന്റെ കൈകളിലാണുള്ളത്. 54 റണ്‍സുമായി ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ഇനിയുള്ള അവസാന പ്രതീക്ഷ.

53/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ സ്റ്റോക്സ് ബട്‍ലര്‍ കൂട്ടുകെട്ട് 71 റണ്‍സുമായി തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചുവെങ്കിലും 25 റണ്‍സ് നേടിയ ബട്‍ലര്‍ വീണതോടെ കാര്യങ്ങള്‍ പ്രയാസകരമായി മാറി. ക്രിസ് വോക്സ് ആണ് സ്റ്റോക്സിന് കൂട്ടായിയുള്ളത്. ജോണി ബൈര്‍സ്റ്റോ(27), ജോ റൂട്ട്(8), ജെയിംസ് വിന്‍സ്(0), ഓയിന്‍ മോര്‍ഗന്‍(4) എന്നിവരെല്ലാം ചുരുങ്ങിയ സ്കോറിനാണ് പുറത്തായത്.

മിച്ചല്‍ സ്റ്റാര്‍ക്കും, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും രണ്ട് വീതം വിക്കറ്റും സ്റ്റോയിനിസ് ഒരു വിക്കറ്റും ഓസ്ട്രേലിയയ്ക്കായി നേടി.

Advertisement