തങ്ങൾക്കാണ് വിജയ സാധ്യതയെന്ന് കരുതരുതെന്ന് ഇന്ത്യൻ ടീമിനോട് സൗരവ് ഗാംഗുലി

പാകിസ്ഥാനെതിരെയുള്ള സൂപ്പർ ലോകകപ്പ് പോരാട്ടത്തിന് മുൻപ് ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. മത്സരത്തിൽ ഇന്ത്യക്കാണ് ജയാ സാധ്യത കൂടുതൽ എന്ന് ഇന്ത്യൻ താരങ്ങൾ കരുതരുതെന്ന് സൗരവ് ഗാംഗുലി ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മാഞ്ചസ്റ്ററിൽ വെച്ചാണ് ഈ ലോകകപ്പിലെ പ്രധാന മത്സരങ്ങളിൽ ഒന്നായ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം.

2017ൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ മത്സരത്തെ ലളിതമായി കണ്ടത്കൊണ്ടാണ് ഇന്ത്യ അന്ന് പരാജയപെട്ടതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിറിനെതിരെ ഇന്ത്യൻ താരങ്ങൾ എങ്ങനെ കളിക്കുന്നതു എന്നത് ഇന്നത്തെ മത്സരത്തിന് വളരെ പ്രധാനപെട്ടതാണെന്നും ഗാംഗുലി പറഞ്ഞു. ലോകകപ്പിൽ ഇതുവരെ 6 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും പാകിസ്ഥാന് ഇന്ത്യയെ ഇതുവരെ തോൽപ്പിക്കാനായിട്ടില്ല. അവസാനമായി 2015ൽ നടന്ന ലോകകപ്പിൽ 76 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്.