വിന്‍ഡീസിനിത് ജീവന്മരണ പോരാട്ടം, സെമിയിലേക്ക് അടുക്കുവാന്‍ ഇന്ത്യ, ടോസ് അറിയാം

- Advertisement -

ലോകകപ്പില്‍ ഇന്ന് നിര്‍ണ്ണായക പോരാട്ടത്തില്‍ വിന്‍ഡീസിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയ്ക്കാണ് ടോസ് ലഭിച്ചത്. വിന്‍ഡീസിന് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകാതിരിക്കുവാന്‍ ഇന്ന് വിജയം അനിവാര്യമാണ്. അതേ സമയം ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ സെമി ഫൈനലിനു കൂടുതല്‍ അടുത്തേക്കെത്താം.

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ടീം കളത്തില്‍ ഇറങ്ങുന്നത്. അതേ സമയം വിന്‍ഡീസ് നിരയില്‍ രണ്ട് മാറ്റമാണുള്ളത്. എവിന്‍ ലൂയിസിന് പകരം സുനില്‍ അംബ്രിസും ആഷ്‍ലി നഴ്സിന് പകരം ഫാബിയന്‍ അലനും അന്തിമ ഇലവനില്‍ ഇടം പിടിച്ചു.

ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്‍ലി, വിജയ് ശങ്കര്‍, എംഎസ് ധോണി, കേധാര്‍ ജാഥവ് ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

വിന്‍ഡീസ്: ക്രിസ് ഗെയില്‍, ഷായി ഹോപ്, സുനില്‍ അംബ്രിസ്, നിക്കോളസ് പൂരന്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഫാബിയന്‍ അല്ലെന്‍ ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ്, കെമര്‍ റോച്ച്

Advertisement