മുന്നില്‍ നിന്ന് നയിച്ച് ഡി കോക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം

ബൗളര്‍മാര്‍ അഫ്ഗാനിസ്ഥാനെ വരുതിയില്‍ നിര്‍ത്തിയ ശേഷം ചെറു ലക്ഷ്യം നേടുവാന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ക്വിന്റണ്‍ ഡി കോക്ക്. ലക്ഷ്യമായ 126 റണ്‍സ് 28.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ടീം നേടിയത്. അര്‍ദ്ധ ശതകം നേടിയ ക്വിന്റണ്‍ ഡി കോക്കിനൊപ്പം മികച്ച പിന്തുണയുമായി ഹഷിം അംലയും ഒപ്പം കൂടിയപ്പോള്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഈ ലോകകപ്പിലെ ആദ്യ ജയമാണ് നേടിയത്.

ഡി കോക്ക് 68 റണ്‍സ് നേടി പുറത്തായപ്പോള്‍ ഹഷിം അംല 41 റണ്‍സുമായി പുറത്താകാതെ ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പാക്കി. സ്ഥാനക്കയറ്റം കിട്ടിയ ആന്‍ഡിലെ ഫെഹ്ലുക്വായോ 17 റണ്‍സുമായി വിജയ സമയത്ത് ക്രീസില്‍ നിന്നു. താരം നേടിയ സിക്സായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയ റണ്‍സ്.

ഇമ്രാന്‍ താഹിറും ക്രിസ് മോറിസും ചേര്‍ന്നാണ് അഫ്ഗാനിസ്ഥാനെ 125 റണ്‍സിനാണ് എറിഞ്ഞിട്ടത്.