ചഹാലിനു മുന്നില്‍ വട്ടം കറങ്ങിയെങ്കിലും പൊരുതി നിന്ന് ദക്ഷിണാഫ്രിക്ക, തുണയായത് ക്രിസ് മോറിസിന്റെ ബാറ്റിംഗ്

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

തുടക്കം മോശമായെങ്കിലും ഓള്‍ഔട്ട് ആവാതെ പൊരുതി നിന്ന് ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക. മൂന്ന് കൂട്ടുകെട്ടുകളുടെ ബലത്തിലാണ് ഈ സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തിയത്. ഇതില്‍ ഏറെ നിര്‍ണ്ണായകമായത് എട്ടാം വിക്കറ്റിലെ ക്രിസ് മോറിസ്-കാഗിസോ റബാഡ കൂട്ടുകെട്ടാണ്. ഇന്നിംഗ്സിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ഇത്. 66 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

 

89/5 എന്ന നിലയില്‍ നിന്ന് ഡേവിഡ് മില്ലറും ആന്‍ഡിലെ ഫെഹ്ലുക്വായോയും ചേര്‍ന്ന് 46 റണ്‍സ് കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും യൂസുവേന്ദ്ര ചഹാല്‍ ഇരുവരെയും പുറത്താക്കിയതോടെ പൊരുതാതെ കീഴടങ്ങി ദക്ഷിണാഫ്രിക്ക. 50 ഓവറുകളില്‍ നിന്ന് ടീം 227 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. എന്നാല്‍ ക്രിസ് മോറിസ് അവസാന ഓവറുകളില്‍ പൊരുതി നിന്നാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 200 കടത്തിയത്.

ഓപ്പണര്‍മാരെ ജസ്പ്രീത് ബുംറ പുറത്താക്കിയ ശേഷം ഫാഫ് ഡു പ്ലെസിയും(38) റാസി വാന്‍ ഡെര്‍ ഡൂസ്സെനും(22) ചേര്‍ന്ന് മൂ്ാം വിക്കറ്റില്‍ 54 റണ്‍സ് നേടി ചെറുത്ത്നില്പിനു ശ്രമിച്ചുവെങ്കിലും ചഹാല്‍ ഇരുവരുടെയും അന്തകനായി മാറുകയായിരുന്നു. ഒരേ ഓവറില്‍ റാസിയെയും ഫാഫിനെയും പുറത്തക്കിയ താരം പിന്നീട് തിരിച്ചുവരവിനു ശ്രമിച്ച മില്ലറെയും ഫെഹ്ലുക്വായോയുെയും പുറത്താക്കി മത്സരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് തട്ടിയെടുത്തു.

നിര്‍ണ്ണായകമായ എട്ടാം വിക്കറ്റില്‍ 66 റണ്‍സ് നേടാനായതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ക്രിസ് മോറിസും കാഗിസോ റബാഡയും അവസാന ഓവറുകളില്‍ പൊരുതി നിന്നപ്പോള്‍ ദക്ഷിണാഫ്രിക്ക 227 റണ്‍സ് നേടി. മോറിസ് 34 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടിയപ്പോള്‍ റബാഡ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ചഹാലിന്റെ നാല് വിക്കറ്റിനു പുറമെ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.