ധോണി പുറത്തായപ്പോൾ കരച്ചിൽ അടക്കാൻ പറ്റിയിലെന്ന് ചഹാൽ

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ധോണി റൺ ഔട്ട് ആയപ്പോൾ തനിക്ക് കരച്ചിൽ അടക്കാനായില്ലെന്ന് ഇന്ത്യൻ സ്പിൻ ബൗളർ യുസ്‌വേന്ദ്ര ചഹാൽ. മത്സരത്തിൽ ധോണി പുറത്തായതിന് പിന്നാലെ ഇന്ത്യ 18 റൺസിന് തോറ്റ് ലോകകപ്പ് ഫൈനൽ കാണാതെ പുറത്തായിരുന്നു.

92 റൺസ് 6 വിക്കറ്റ് നഷ്ട്ടപെട്ട നിലയിൽ ഇന്ത്യ കൂറ്റൻ തോൽവിയെ നോക്കി കാണുന്ന സമയത്താണ് ധോണിയുടെ രവീന്ദ്ര ജഡേജയും ചേർന്ന ഏഴാം വിക്കറ്റ് 116 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യക്ക് ജയാ പ്രതീക്ഷ നൽകിയത്. എന്നാൽ 49ആം ഓവറിൽ ധോണി റൺ ഔട്ട് ആയതോടെ ഇന്ത്യ തോൽക്കുകയും ഫൈനലിൽ എത്താതെ പുറത്താവുകയും ചെയ്തിരുന്നു.

“അത് തന്റെ ആദ്യ വേൾഡ് കപ്പ് ആയിരുന്നെന്നും ധോണി ഔട്ട് ആയപ്പോൾ താൻ ബാറ്റ് ചെയ്യാൻ പോവുകയായിരിന്നു. ആ സമയത്ത് തനിക്ക് കരച്ചിൽ അടക്കാൻ സാധിച്ചില്ല. അതെ വളരെ വിഷമം പിടിച്ച സമയമായിരുന്നു” ചഹാൽ പറഞ്ഞു.