ബ്രാത്‍വൈറ്റിനെതിരെ ഐസിസി നടപടി

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ അമ്പയര്‍മാരുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനു വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാ‍ത‍്‍വൈറ്റിനെതിരെ ഐസിസിയുടെ നടപടി. മത്സരത്തിന്റെ 43ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ ബൗളിംഗില്‍ തന്നെ ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തിലാണ് അതൃപ്തി ബ്രാത്‍വൈറ്റ് രേഖപ്പെടുത്തിയത്. അള്‍ട്ര എഡ്ജില്‍ സ്പൈക്ക് കാണിച്ചുവെങ്കിലും തീരുമാനത്തില്‍ ബ്രാത്‍വൈറ്റ് ഒട്ടും സന്തുഷ്ടനായിരുന്നില്ല. താരത്തിനു ഔദ്യോഗിക മുന്നറിയിപ്പും ഒരു ഡിമെറിറ്റ് പോയിന്റുമാണ് ഐസിസി പിഴയായി ചുമത്തിയിരിക്കുന്നത്.

മാച്ച് റഫറി ചുമത്തിയ കുറ്റം സമ്മതിച്ചതിനാല്‍ താരത്തിനെതിരെ ഔദ്യോഗിക ഹിയറിംഗ് ഉണ്ടാകില്ല. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ കുമാര്‍ ധര്‍മ്മസേനയും എസ് രവിയും ഒപ്പം തേര്‍ഡ് അമ്പയര്‍ റോഡ്നി ടക്കറും നാലാം ഒഫീഷ്യല്‍ പോള്‍ വില്‍സണും ആണ് ഈ കുറ്റങ്ങള്‍ ചുമത്തിയത്.

Previous articleയോവിച് റയലിലേക്ക് പോയതിന് പിന്നാലെ സെർബിയൻ യുവതാരത്തെ എത്തിച്ച് ഫ്രാങ്ക്ഫർട്ട്
Next articleറഷീദ് ഖാനോട് ഇനി തനിക്ക് ചെന്ന് പറയാം ഞാന്‍ നിന്റെ വിക്കറ്റ് നേടിയെന്ന്