അവിശ്വസനീയം ബെന്‍ സ്റ്റോക്സ്, ഇത് ടൂര്‍ണ്ണമെന്റിലെ ക്യാച്ചോ?

- Advertisement -

ഇംഗ്ലണ്ടിന്റെ ഉദ്ഘാടന മത്സരത്തിലെ തകര്‍പ്പന്‍ ജയം മാത്രമല്ല ടീമിനു ആശ്വാസമായി മാറിയിരിക്കുന്നത് ബെന്‍ സ്റ്റോക്സിന്റെ ഫോം കൂടിയാണ്. ബാറ്റിംഗില്‍ 89 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയി മാറിയ താരം ഫീല്‍ഡിംഗില്‍ അവിശ്വസനീയമായൊരു ക്യാച്ച് കൂടി നേടി. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ തന്റെ ഓള്‍റൗണ്ട് മികവ് പുറത്തെടുക്കുന്ന പ്രകടനമാണ് ബെന്‍ സ്റ്റോക്സ് സ്വന്തമാക്കിയിരിക്കുന്നത്. 89 റണ്‍സും രണ്ട് ക്യാച്ചും രണ്ട് വിക്കറ്റുമാണ് താരം നേടിയത്.

ആന്‍ഡിലെ ഫെഹ്ലുക്വായോയെ പുറത്താക്കിയ ക്യാച്ച് ടൂര്‍ണ്ണമെന്റിലെ തന്നെ ക്യാച്ചായി വിശേഷിപ്പിക്കാവുന്നതാണ്. ഇന്നിംഗ്സിലെ അവസാന രണ്ട് വിക്കറ്റുകളും വീഴ്ത്തി ബെന്‍ സ്റ്റോക്സ് വിക്കറ്റ് പട്ടികയിലും ഇടം പിടിയ്ക്കുകയായിരുന്നു. സ്റ്റോക്സ് വെറും 2.5 ഓവര്‍ മാത്രമാണ് ഇന്ന് എറിഞ്ഞത്.

Advertisement