ബംഗ്ലാദേശിനു 382 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം

മഴ ഇടവേളയ്ക്ക് ശേഷം അവസാന ഓവറില്‍ 13 റണ്‍സ് കൂടി നേടി ബംഗ്ലാദേശിന് മുന്നില്‍ 382 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം വെച്ച് ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണറുടെ 166 റണ്‍സിന്റെയും ഉസ്മാന്‍ ഖവാജ(89), ആരോണ്‍ ഫിഞ്ച്(53), ഗ്ലെന്‍ മാക്സ്വെല്‍(32) എന്നിവരുടെ ബലത്തിലാണ് 50 ഓവറില്‍ നിന്ന് 381/5 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസും(17*) അലെക്സ് കാറെയും(11*) പുറത്താകാതെ നിന്നാണ് ടീമിനെ അവസാന ഓവറില്‍ 13 റണ്‍സ് നേടി ഈ സ്കോറിലേക്ക് എത്തിയത്.

സൗമ്യ സര്‍ക്കാര്‍ മൂന്ന് വിക്കറ്റ് നേടിയാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്.

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ യുവതാരം മോഹൻ ബഗാനിൽ
Next articleസബ് ജൂനിയർ ദേശീയ ഫുട്ബോൾ; ജാർഖണ്ഡിന് കിരീടം