ഓസ്ട്രേലിയയുടെ മികച്ച ഇലവന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല

അഞ്ച് കളികളില്‍ ഇന്ത്യയ്ക്കെതിരെ ഒഴികെ ബാക്കി എല്ലാ മത്സരങ്ങളും ലോകകപ്പില്‍ ഇതുവരെ ജയിച്ചുവെങ്കിലും ടീം ഇതുവരെ തങ്ങളുടെ ഏറ്റവും മികച്ച ഇലവന്‍ കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ ഉപ പരിശീലകന്‍ ബ്രാഡ് ഹാഡിന്‍. ടീമിന്റെ നാല് വിജയങ്ങളും ആധികാരിക വിജയങ്ങളല്ലായിരുന്നുവെന്നതാവും ബ്രാഡിന്റെ ഈ അഭിപ്രായത്തിനു പിന്നിലെ കാരണം.

നിലവില്‍ ടീം ഇപ്പോളും മികച്ച ഇലവനെ കണ്ടെത്തുവാന്‍ ശ്രമിക്കുകയാണെന്നാണ് ഹാഡിന്‍ പറഞ്ഞത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ പരിക്ക് കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാക്കുന്നുവെന്നും പറഞ്ഞു. താരം ടീമിന്റെ വലിയ ഒരു ഘടകമായിരുന്നു, ഏറ്റവും പ്രാധാന്യമേറിയ ഓള്‍റൗണ്ടര്‍. അതിനാല്‍ തന്നെ താരത്തിന്റെ പരിക്ക് ടീമില്‍ പല ഫോര്‍മേഷനും പരീക്ഷിക്കുവാനുള്ള ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും ഹാഡിന്‍ പറഞ്ഞു.

Previous articleപൂനെ സിറ്റി ഹൈദരബാദ് സിറ്റി ആകും!
Next articleഡോർട്ട്മുണ്ട് മാനേജർക്ക് പുത്തൻ കരാർ