ഐസിസിയെ പരിഹസിച്ച് ന്യൂസിലാന്റിന്റെ റഗ്ബി ടീം

ലോകകപ്പ് ഫൈനൽ കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ന്യൂസിലാന്റുകാർ അവരുടെ നിർഭാഗ്യത്തെക്കുറിച്ച് മറന്നിട്ടില്ല. സൂപ്പർ ഓവറിലും സമനിലയായപ്പോളാണ് ഐസിസിയുടെ റൂൾ അനുസരിച്ച് ഏറ്റവുമധികം ബൗണ്ടറി നേടിയ ഇംഗ്ലണ്ട് കിരീടം ഉയർത്തിയത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും ഈ മത്സരഫലത്തിനെതിരെ കിവീസ് ആരാധകരെ പോലെ തന്നെ പ്രതികരിച്ചിരുന്നു.

എന്നാലിപ്പോൾ
അന്താരാഷ്ട്ര ക്രിക്കറ്റ് ഗവേണിംഗ് ബോഡിയായ ഐസിസിയെ പരിഹസിച്ച് ന്യൂസിലാന്റ് റഗ്ബി ടീം രംഗത്ത് വന്നു. ദക്ഷിണാഫ്രിക്കൻ ടീമുമായുള്ള ഓൾ ബ്ലാക്ക്സിന്റെ റഗ്ബി മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും 16 പോയന്റ് വീതം നേടി. ബൗണ്ടറികൾ ഒന്നും എണ്ണാനില്ലാത്തതിനാൽ മത്സരം സമനില ആണെന്നാണ് പിന്നീട് ഓൾ ബ്ലാക്ക്സ് ട്വിറ്ററിൽ കുറിച്ചത്. ഈ ട്വീറ്റിനെ ക്രിക്കറ്റ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തു.

Loading...