ലക്ഷ്യം കോഹ്‍ലിയുടെ വിക്കറ്റ്, പിന്നെ വേണ്ടത് ഗെയിലിനെ

ലോകകപ്പ് ടീമില്‍ ഇടം പിടിച്ച ജോഫ്ര ആര്‍ച്ചര്‍ തന്റെ ലക്ഷ്യം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നേടുകയാണെന്ന് പറഞ്ഞു. മേയ് 30നു ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിലേക്ക് ഡേവിഡ് വില്ലിയ്ക്ക് പകരമാണ് ഇംഗ്ലണ്ട് ജോഫ്ര ആര്‍ച്ചറിനെ പരിഗണിച്ചത്. ഇതുവരെ മൂന്ന് ഏകദിനങ്ങളിലായി 22 ഓവറുകള്‍ മാത്രം എറിഞ്ഞിട്ടുള്ള താരമാണ് ജോഫ്ര ആര്‍ച്ചര്‍.

വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നേടണമെന്ന് തരാം പറയുവാന്‍ കാരണം, അതിനു തനിക്ക് ഐപിഎലില്‍ സാധിച്ചില്ല എന്നത് കൊണ്ടാണ്. ഇന്ത്യന്‍ നായകനെതിരെ രണ്ട് സീസണുകളിലായി ജോഫ്ര ആര്‍ച്ചര്‍ വെറും രണ്ട് പന്ത് മാത്രമാണ് എറിഞ്ഞത്. ക്രിസ് ഗെയില്‍ ആണ് ലോകകപ്പില്‍ താന്‍ നേടുവാന്‍ ആഗ്രഹിയ്ക്കുന്ന മറ്റൊരു താരമെന്നും ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞു.