അഫ്ഗാനിസ്ഥാന്‍ നിരയില്‍ ഇനി അഫ്താഭ് അലം കളിക്കില്ല

- Advertisement -

അഫ്താഭ് അലമിനു പകരം പുതിയ താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ അഫ്ഗാനിസ്ഥാന് ഐസിസിയുടെ അനുമതി. സയ്യദ് അഹമ്മദ് ഷിര്‍സാദിനെയാണ് അഫ്താഭ് അലമിനു പകരം അഫ്ഗാനിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിയ വിശദീകരണം പ്രകാരം “അസ്വാഭാവിക സാഹചര്യങ്ങള്‍” കാരണമാണ് അഫ്ഗാനിസ്ഥാന് പകരം താരത്തെ ഉള്‍പ്പെടുത്തുവാന്‍ അനുമതി ലഭിച്ചത്.

അഫ്താഭ് അലം ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച് നാല് വിക്കറ്റാണ് വീഴ്ത്തിയത്. ഈ മൂന്ന് വിക്കറ്റുകളും ന്യൂസിലാണ്ടിനെതിരെയാണ് താരം നേടിയത്. അതേ സമയം മാര്‍ച്ചില്‍ അയര്‍ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയ ഷിര്‍സാദിന് അന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടതിനാല്‍ ബൗളിംഗോ ബാറ്റിംഗോ ചെയ്യാന്‍ അവസരം ലഭിച്ചില്ല.

Advertisement