കഴിഞ്ഞ മത്സരത്തിനെ അപേക്ഷിച്ച് അഫ്ഗാനിസ്ഥാന്‍ നിലവാരം പുലര്‍ത്തിയില്ല

ഇന്ത്യയ്ക്കെതിരെയുള്ള കഴിഞ്ഞ മത്സരം കടുത്തതായിരുന്നുവെന്നും എന്നാല്‍ ആ മത്സരത്തിന്റെ നിലവാരം ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തില്ലെന്നും പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ഫീല്‍ഡില്‍ ടീം വളരെ മോശമായിരുന്നുവെന്നും 30-40 റണ്‍സ് അധികം കൈവിട്ടുവെന്നും നൈബ് പറഞ്ഞു. ഷാക്കിബ് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് പറഞ്ഞ നൈബ് തന്റെ ചില തീരുമാനങ്ങള്‍ പാളിയെന്നും പറഞ്ഞു.

നജീബുള്ള സദ്രാന്‍ വലിയ ഷോട്ട് കളിക്കുന്ന താരമാണെന്നും അതിനാല്‍ തന്നെ അവസാനത്തേക്ക് താരത്തെ കരുതലായി നിര്‍ത്തുവാനാണ് തങ്ങള്‍ ശ്രമിച്ചത്. അതാണ് ഇക്രം അലി ഖിലിനെ നേരത്തെ അയയ്ച്ച് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ അത് നടന്നതുമില്ല. ടൂര്‍ണ്ണമെന്റില്‍ പല നല്ല കാര്യങ്ങളും അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തിട്ടുണ്ടെന്നും ഇത്തരം ടൂര്‍ണ്ണമെന്റുകളില്‍ മികവ് പുലര്‍ത്തുവാന്‍ തയ്യാറെടുപ്പുകള്‍ മികച്ചതാവണമെന്നും നൈബ് വ്യക്തമാക്കി.