സഖ്‌ലൈൻ മുഷ്‌താഖ്‌ പാകിസ്ഥാൻ പരിശീലക സ്ഥാനത്തേക്ക്

മുൻ പാകിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌ ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീമിന്റെ പരിശീലകനാവുമെന്ന് സൂചനകൾ. മിസ്ബാഹുൽ ഹഖ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പാകിസ്ഥാൻ പുതിയ പരിശീലകനായുള്ള തിരച്ചിൽ തുടങ്ങിയത്. നേരത്തെ റദ്ദാക്കപ്പെട്ട ന്യൂസിലാൻഡ് പരമ്പരക്കായുള്ള പാകിസ്ഥാൻ ടീമിന്റെ താത്കാലിക പരിശീലകനായി സഖ്‌ലൈൻ മുഷ്‌താഖിനെയും അബ്ദുൽ റസാഖിനെയും നിയമിച്ചിരുന്നു.

നേരത്തെ പരിശീലകനായിരുന്ന മിസ്ബാഹുൽ ഹഖും ബൗളിംഗ് പരിശീലകനായിരുന്ന വഖാർ യൂനിസും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡനെ പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും മുൻ ദക്ഷിണാഫ്രിക്കൻ താരം വെർനോൺ ഫിലാണ്ടറിനെ ബൗളിംഗ് പരിശീലകനാണ് നിയമിച്ചിരുന്നു.

Previous articleഡ്രാഗ് ഫ്ലിക്കര്‍ രുപീന്ദര്‍ പാൽ സിംഗ് വിരമിച്ചു
Next articleരക്ഷയ്ക്കെത്തി പ്രീതിഷ് – ഗൗതം മോഹന്‍ കൂട്ടുകെട്ട്, ലോ സ്കോറിംഗ് ത്രില്ലറിൽ കേരളത്തിന് 1 വിക്കറ്റ് വിജയം