
ഒടുവില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുന്നു. 3 ടി20യ്ക്കായി ലോക ഇലവന് പാക്കിസ്ഥാനിലേക്ക് എത്തുന്നതിന്റെ വിശദാംശങ്ങള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് നജം സേഥി ഇന്ന് പുറത്തുവിട്ടു. സെപ്റ്റംബര്ർ 10നു ലാഹോറില്‍ ആരംഭിക്കുന്ന മത്സരത്തില്‍ മുന്‍ സിംബാബ്വേ താരം ആന്‍ഡി ഫ്ലവര്‍ ആയിക്കും ടീമിന്റെ കോച്ച്. ടീമിലേ അംഗങ്ങളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നാണ് അറിയുന്നത്. ഇതിനു പുറമേ നവംബര്‍ അവസാനം പാക്കിസ്ഥാനിലേക്ക് മൂന്ന് ടി20 മത്സരങ്ങള്‍ക്കായി വെസ്റ്റ് ഇന്‍ഡീസും എത്തുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന തീവ്രവാദ ആക്രമണത്തിനുശേഷം നാളിതുവരെ പാക്കിസ്ഥാനില്‍ കാര്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് ഒന്നും തന്നെ നടന്നിട്ടില്ല. ഈ കാലയളവില്‍ പാക്കിസ്ഥാന് സന്ദര്‍ശിച്ചത് സിംബാബ്വേയും അഫ്ഗാനിസ്ഥാനും മാത്രമാണ്. ദുബായിയില്‍ നടന്ന 2017 പാക്കിസ്ഥാന് സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ ലാഹോറില്‍ നടന്നപ്പോള്‍ ഡാരന്‍ സാമിയെപ്പോലുള്ള പല താരങ്ങളും പാക്കിസ്ഥാനിലെത്തിയെങ്കിലും ഓയിന്‍ മോര്ഗന് എല്ലാം വിട്ടു നില്‍ക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial