
274 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റിംഗ് നിര പതറിയപ്പോള്‍ വനിത ലോകകപ്പിലെ ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ. ലെസ്ലെ ലീയുടെ ബാറ്റിംഗ് വെടിക്കെട്ടിനോടു കിട പിടിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ കഴിയാതെ വന്നപ്പോള്‍ 46 ഓവറില്‍ 158 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ട് ആയി. 60 റണ്‍സുമായി ദീപ്തി ശര്‍മ്മയാണ് ടോപ് സ്കോറര്‍. സ്മൃതി മന്ഥാന തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലും പരാജയപ്പെട്ടു. ജൂലന്‍ ഗോസ്വാമി(43*), പൂനം റാത്ത്(22) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. പുറത്താകാതെ നിന്ന ജൂലന്‍ ഗോസ്വാമിയുടെ ബാറ്റിംഗ് ആണ് ഇന്ത്യന്‍ തോല്‍വിയുടെ ആക്കം കുറച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി 10 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നായിക ഡേന്‍ വാന്‍ നീകെര്‍ക്ക് നാല് വിക്കറ്റ് നേട്ടം ആഘോഷിച്ചു. അയബോംഗ ഖാക രണ്ടും മരിസാനെ കാപ്പ്, സൂനേ ലൂസ്, ഷബിനം ഇസ്മായില്‍ എന്നിവര്‍ ഓരോ വിക്കറ്റും കൊയ്തു.
ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് ഇവിടെ വായിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial