
വെസ്റ്റിന്‍ഡീസിന്റെ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് അനായാസ ജയം. ആദ്യ ഓവറില്‍ പൂനം റൗത്തിനെ പൂജ്യത്തിനു നഷ്ടമായ ശേഷം 33/2 എന്ന നിലയിലേക്ക് പോയ ഇന്ത്യയെ ഓപ്പണര്‍ സ്മൃതി മന്ഥാനയും ക്യാപ്റ്റന്‍ മിത്താലി രാജും കൂടി ശക്തമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു. 46 റണ്‍സ് നേടിയ മിത്താലി രാജിനെ നഷ്ടമായെങ്കിലും സ്മൃതി മന്ഥന തന്റെ റണ്‍വേട്ട തുടര്‍ന്നു.
106 റണ്‍സുമായി സ്മൃതിയും 18 റണ്‍സുമായി മോണ മേശ്രാമുമായിരുന്നു 42.3 ഓവറില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ക്രീസില്‍. ഷാമിലിയ കോണ്ണെല്‍, സ്റ്റഫാനി ടെയ്ലര്, ഹായ്ലേ മാത്യൂസ് എന്നിവരായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ വിക്കറ്റ് നേട്ടക്കാര്‍.
വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് ഇവിടെ വായിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial