ചരിത്ര നേട്ടത്തിനായി ബേറ്റ്സിനു ഇനിയും കാത്തിരിപ്പ്

- Advertisement -

മഴ മൂലം ഒറ്റ പന്ത് പോലും എറിയാനാകാതെ ന്യൂസിലാണ്ട്-ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് മത്സരം ഉപേക്ഷിച്ചപ്പോള്‍ ഇരുടീമുകളും പോയിന്റുകള്‍ പങ്കുവെച്ചു.തന്റെ നൂറാം ഏകദിനത്തിനിറങ്ങാനിരുന്ന ന്യൂസിലാണ്ടിന്റെ ക്യാപ്റ്റന്‍ സൂസി ബേറ്റ്സിനു ആ ചരിത്ര നേട്ടത്തിനായി അടുത്ത മത്സരം വരെ കാത്തിരിക്കേണ്ടി വരും. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ വിജയിച്ചിരുന്നു.

നാളെ രണ്ട് മത്സരങ്ങളാണ് അരങ്ങേറുക. ശ്രീലങ്ക ഓസ്ട്രേലിയയെയും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെയും നാളത്തെ മത്സരങ്ങളില്‍ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement