ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, 169നു ചുരുക്കി പാക് സ്പിന്നര്‍മാര്‍

- Advertisement -

പാക്കിസ്ഥാനെതിരെയുള്ള ലോക കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം സ്കോര്‍. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ പാക് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച ഫോമിലായിരുന്ന സ്മൃതി മന്ഥാനയെ തുടക്കത്തിലെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പൂനം റൗത്ത്(47), ദീപ്തി ശര്‍മ്മ(28) എന്നിവര്‍ ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചുവെങ്കിലും റണ്‍ റേറ്റ് തീരെ കുറവായിരുന്നു.

വിക്കറ്റ് കീപ്പര്‍ സുഷമ വര്‍മ്മയുടെ 33 റണ്‍സാണ് ടീം സ്കോര്‍ 150 കടക്കാന്‍ ഏറെ സഹായിച്ചത്. പാക്കിസ്ഥാനു വേണ്ടി നശ്ര സന്ധു 4 വിക്കറ്റ് നേടി. 10 ഓവറില്‍ 26 റണ്‍സാണ് നശ്ര വഴങ്ങിയത്. സാദിയ യൂസുഫ് രണ്ടും, ഡയാന ബൈഗ്, അസ്‍മാവിയ ഇക്ബാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement