വെസ്റ്റിന്‍ഡീസിനെതിരെ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്

- Advertisement -

വനിത ലോകകപ്പില്‍ നാലാം തോല്‍വി ഏറ്റുവാങ്ങി വെസ്റ്റ് ഇന്‍ഡീസ്. ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ സംഘം 150 റണ്‍സിനു ഓള്‍ഔട്ട് ആയി. ലക്ഷ്യം വെറും 18.2 ഓവറിലാണ് ന്യൂസിലാണ്ട് നേടിയത്. 2 വിക്കറ്റുകള്‍ നഷ്ടമായ ന്യൂസിലാണ്ടിനു വേണ്ടി റേച്ചല്‍ പ്രീസ്റ്റ് 55 പന്തില്‍ 17 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും സഹായത്തോടെ 90 റണ്‍സ് നേടി. നായിക സൂസി ബേറ്റ്സ് 40 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 43 ഓവറില്‍ പുറത്താകുകയായിരുന്നു. ലിയ തഹുഹു, ലെഗ് കാസ്പെറക് എന്നിവര്‍ ന്യൂസിലാണ്ടിനായി മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ഓരോ വിക്കറ്റ് സ്വന്തമാക്കി ആമി സറ്റര്‍വൈറ്റ്, അമേലിയ കെര്‍, സോി ഡിവൈന്‍, ഹോളി ഹഡ്ഡില്‍സ്റ്റണ്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി. കൈഷോന നൈറ്റ്(41) ആണ് വിന്‍ഡീസ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement