ചാമരിയ്ക്കൊപ്പം പിടിച്ച് മെഗ് ലാന്നിംഗ്, ഓസ്ട്രേലിയയ്ക്ക് അനായാസ ജയം

- Advertisement -

ചാമരി അട്ടപ്പട്ടുവിന്റെ ഒറ്റയാള്‍ പോരാട്ടത്തിനു മെഗ് ലാന്നിംഗിലൂടെ ഓസ്ട്രേലിയ മറുപടി നല്‍കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 8 വിക്കറ്റ് വിജയം. രണ്ടാം ഓവറില്‍ ബെത് മൂണിയെ നഷ്ടമായെങ്കിലും നിക്കോള്‍ ബോള്‍ട്ടണ്‍(60) ലാന്നിംഗ് എന്നിവര്‍ ചേര്‍ന്ന രണ്ടാം വിക്കറ്റില്‍ 133 റണ്‍സ് കൂട്ടുകെട്ട് നേടി മത്സരം ഓസ്ട്രേലിയയ്ക്കനുകൂലമാക്കി. ബോള്‍ട്ടണ്‍ ശശികലയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും മാന്നിംഗ് ശ്രീലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്നത് തുടര്‍ന്നു. എല്‍സെ പെരി 39 റണ്‍സുമായി പുറത്താകാതെ മെഗ് ലാന്നിംഗിനു മികച്ച പിന്തുണ നല്‍കി. 43.5 ഓവറില്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

135 പന്തില്‍ നിന്ന് 152 റണ്‍സാണ് മെഗ് തന്റെ അപരാജിത ഇന്നിംഗ്സില്‍ സ്വന്തമാക്കിയത്. 19 ബൗണ്ടറികളും ഒരു സിക്സുമാണ് ലാന്നിംഗിന്റെ ഇന്നിംഗ്സിലടങ്ങിയത്. പരാജയപ്പെട്ടുവെങ്കിലും തന്റെ ഐതിഹാസിക ഇന്നിംഗ്സിന്റെ മികവില്‍ ചാമരി അട്ടപ്പട്ടുവാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ശ്രീലങ്കയുടെ ഇന്നിംഗ്സ് വിവരണം ഇവിടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement