വനിത ലോകകപ്പില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍

- Advertisement -

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് കളത്തില്‍ വീണ്ടും വനിതകള്‍ അണിനിരക്കുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ലോകകപ്പ് മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഇന്ന് മൂന്ന് മത്സരങ്ങളാണ് അരങ്ങേറുക. മൂന്ന് വീതം വിജയങ്ങളുമായി ഇന്ത്യയും ഓസ്ട്രേലിയയുമാണ് പോയിന്റ് നിലയില്‍ മുന്നില്‍. ഇരുവര്‍ക്കും 6 പോയിന്റുണ്ടെങ്കിലും റണ്‍ റേറ്റിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും നാലാം സ്ഥാനം ഇംഗ്ലണ്ടുമാണ് കൈയ്യാളുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് 5 പോയിന്റും ഇംഗ്ലണ്ടിനു 4 പോയിന്റുമുണ്ട്. മൂന്ന് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ന്യൂസിലാണ്ട്. ശ്രീലങ്ക, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.

ഇന്നത്തെ മത്സരങ്ങളില്‍ ഇന്ത്യ ശ്രീലങ്കയെയും ഓസ്ട്രേലിയ പാക്കിസ്ഥാനെയും ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെയും നേരിടും. ഇന്ത്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടിനു ഇന്നത്തെ മത്സരം ഏറെ നിര്‍ണ്ണായകമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement