പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യയ്ക്ക് മൂന്നാം ജയം

- Advertisement -

ഇന്ത്യയെ ചെറിയ സ്കോറിനു നിയന്ത്രിച്ചുവെങ്കിലും വിജയം സ്വന്തമാക്കാനാകാതെ പാക്കിസ്ഥാന്‍. ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ അവസരം മുതലാക്കുവാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിയാതെ പോയപ്പോള്‍ പാക്കിസ്ഥാന്‍ 38.1 ഓവറില്‍ 74 റണ്‍സിനു ഓള്‍ഔട്ടായി.  95 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 29 റണ്‍സ് നേടിയ നാഹിദ ഖാനാണ് പാക് നിരയിലെ ടോപ് സ്കോറര്‍.

ഇന്ത്യയുടെ എക്ത ബിഷ്ട് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മാന്‍സി ജോഷി രണ്ടും, ജൂലന്‍ ഗോസ്വാമി, ദീപ്തി ശര്‍മ്മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

 

ഇന്ത്യയുടെ ഇന്നിംഗ്സ് ഇവിടെ വായിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement