പൊരുതി കീഴടങ്ങി ശ്രീലങ്ക, ഇന്ത്യന്‍ വിജയം 16 റണ്‍സിനു

- Advertisement -

ശ്രീലങ്കയുടെ പോരാട്ട വീര്യത്തെ ചെറുത്ത് തോല്പിച്ച് ഇന്ത്യന്‍ വനിതകള്‍ക്ക് നാലാം ജയം. ഇന്ന് ഡെര്‍ബിയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 16 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മേല്‍ നേടിയത്. 233 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് മാത്രമേ നേടാനായുള്ളു. 61 റണ്‍സ് നേടിയ ദിലാനി മനോദരയുടെ വിക്കറ്റ് വീഴ്ത്തി ദീപ്ത്തി ശര്‍മ്മയാണ് മത്സരത്തിലെ വഴിത്തിരിവ് കൊണ്ട് വന്നത്.

മനോദര പോയതോടു കൂടി റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ശ്രീലങ്കയുടെ മറ്റു ഒരു ബാറ്റിംഗ് താരത്തിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ശശികല സിരിവര്‍ദ്ധനേ(37), നിപുനി ഹന്‍സിക(29) എന്നിവര്‍ക്കെല്ലാം തുടക്കം ലഭിച്ചുവെങ്കിലും വലിയൊരു ഇന്നിംഗ്സ് നേടാനാവാതെ മടങ്ങിയത് ശ്രീലങ്കയെ നാലാം തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു.

ഇന്ത്യയുടെ ദീപ്തി ശര്‍മ്മയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂലന്‍ ഗോസ്വാമി, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് നേട്ടം കൊയ്തു. ദീപ്തി ശര്‍മ്മയും ഏക്ത ബിഷ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. പോയിന്റ് നിലയില്‍ ഓസ്ട്രേലിയയ്ക്കൊപ്പമാണെങ്കിലും റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് നിലവില്‍.

ഇന്ത്യയുടെ ബാറ്റിംഗ് വിവരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement