ആതിഥേയരെ അട്ടിമറിച്ച് ഇന്ത്യ, നേടിയത് ആധികാരിക വിജയം

- Advertisement -

ഇന്ത്യന്‍ വനിതകള്‍ക്ക് ലോകകപ്പില്‍ വിജയത്തുടക്കം. ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ 35 റണ്‍സിനു പരാജയപ്പെടുത്തിയത്. ശക്തമായ ബാറ്റിംഗ് കാഴ്ചവെച്ച ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ 50 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടുകയായിരുന്നു. പൂനം റാവത്ത്(86), സ്മൃതി മന്ഥാന(90), ക്യാപ്റ്റന്‍ മിത്താലി രാജ്(71), ഹര്‍മന്‍പ്രീത് കൗര്‍(24*) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗിനു ചുക്കാന്‍ പിടിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 47.3 ഓവറില്‍ 246 റണ്‍സിനു ഓള്‍ഔട്ട് ആയി. 81 റണ്‍സ് നേടിയ ഫ്രാന്‍ വില്‍സണ്‍, ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ്(46) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ്മ മൂന്നും, ശിഖ പാണ്ഡേ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പൂനം യാദവ് ഒരു വിക്കറ്റിനു അര്‍ഹയായി.

ഇംഗ്ലണ്ടിനായി വിക്കറ്റുകള്‍ വീഴ്ത്തിയത് ഹീത്തര്‍ നൈറ്റും ഡാനിയേല ഹെസല്ലുമാണ്. സ്മൃതി മന്ഥാന കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement