
ലോക കപ്പ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനു തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയ ആതിഥേയര്‍ ഇന്ന് തങ്ങളുടെ രണ്ടാം വിജയമാണ് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരെ 7 വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് ഇന്ന് സ്വന്തമാക്കിയത്. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നേടിയത്. ലോറ മാര്‍ഷ് നാല് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ബൗളിംഗ് നിരയെ നയിച്ചു. കഴിഞ്ഞ മത്സരത്തിലെ മിന്നുന്ന പ്രകടനം പുറത്തെടുത്ത ചാമരി അട്ടപ്പട്ടുവിനെ ഒരു റണ്‍സിനു നഷ്ടമായത് ശ്രീലങ്കയ്ക്ക് തീരാത്ത നഷ്ടമായി മാറുകയായിരുന്നു. ലോറ മാര്‍ഷാണ് കളിയിലെ താരം.
ഹസിനി പെരേര(46), ശശികല സിരിവര്‍ദ്ധനേ(33), അമ കാഞ്ചന(34*) എന്നിവരാണ് ശ്രീലങ്കയ്ക്കായി ബാറ്റ് കൊണ്ട് തിളങ്ങിയത്. 28 റണ്‍സുമായി ദിലാനി മനോദര, 26 റണ്‍സ് നേടിയ ഒഷാദി രണസിംഗേ എന്നിവരും റണ്ണുകള്‍ കണ്ടെത്തി ശ്രീലങ്കന്‍ സ്കോര്‍ 200 കടത്തി. നതാലി സ്കിവര്‍ രണ്ട് വിക്കറ്റും, ദാനിയേല ഹേസല്‍, ഹീത്തര്‍ നൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഇംഗ്ലണ്ടിനായി ഹീത്തര്‍ നൈറ്റ് ടോപ് സ്കോറര്‍ ആയി. 82 റണ്‍സാണ് ഹീത്തര്‍ നൈറ്റിന്റെ സംഭാവന. 74 റണ്‍സ് നേടി സാറ ടെയ്ലര് പുറത്താകാതെ നിന്നു. അമ കാഞ്ചന ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിലെ മറ്റൊരു വിക്കറ്റ് ചാമരി അട്ടപ്പട്ടു സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial